Friday, October 10, 2008

ഭീമനും പാഞ്ചാലിയും കാരാഴ്‌മയിലേക്ക്‌

ക്തസഹസ്രങ്ങള്‍ക്ക്‌ ദര്‍ശനപുണ്യമേകി ചെന്നിത്തല ഒരിപ്രം കരയുടെ ഭീമനും പാഞ്ചാലിയും വിഷുദിനമായ തിങ്കളാഴ്‌ച കാരാഴ്‌മ ദേവീക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളും. ഉച്ചയ്‌ക്ക്‌ 2ന്‌ ദ്രൗപദീമന്ദിരത്തില്‍ നിന്ന്‌ പട്ടരുകാട്‌ ജംഗ്‌ഷന്‍, മഴപ്പഴഞ്ഞിയില്‍ ജംഗ്‌ഷന്‍, കോമന്‍േറത്ത്‌ ജംഗ്‌ഷന്‍ വഴി ഒരിപ്രം പുത്തുവിള ദേവീക്ഷേത്രത്തിലെത്തിയശേഷം മെയിന്റോഡുവഴി കാരാഴ്‌മ ദേവീക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കും. കാരാഴ്‌മദേവിയുടെ കൊടിയേറ്റുത്സവത്തില്‍ പങ്കെടുക്കുന്നതിനാണ്‌ എഴുന്നള്ളിപ്പ്‌. ബി.ശശിധരന്‍പിള്ള(പ്രസി.), ബി.ജയകുമാര്‍(വൈസ്‌ പ്രസി.), സി.ആര്‍.മാധവന്‍ പിള്ള(സെക്ര.), സദാശിവന്‍പിള്ള(ജോ.സെക്ര.), രാമചന്ദ്രന്‍ നായര്‍( ഖജാ.), അനുജന്‍ നായര്‍, രാജ്‌കുമാര്‍,മുരളീധരന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍, മോഹനചന്ദ്രന്‍, രവീന്ദ്രന്‍ നായര്‍(കമ്മിറ്റിയംഗങ്ങള്‍

), വേണുഗോപാല്‍(ഇലക്ടറല്‍ മെമ്പര്‍), കേശവന്‍ നമ്പൂതിരി, ശ്രീധരന്‍ നായര്‍(യൂണിയന്‍ പ്രതിനിധികള്‍)എന്നിവരടങ്ങുന്ന ഒരിപ്രം ശ്രീദേവി വിലാസം എന്‍എസ്‌എസ്‌ കരയോഗം കമ്മിറ്റി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഹരിശ്രീ കുറിച്ചു

വിജയദശമി നാളില്‍ മഴപ്പഴഞ്ഞി ദേവീ ക്ഷേത്രത്തില്‍ വിദ്യാരംഭചടങ്ങുകള്‍ക്ക് സാംസ്കാരിക നായകന്മാരും ഗ്രാമപ്രമുഖരും നേതൃത്വം നല്‍കി.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങുകള്‍ക്ക് എം.ടി.വാസുദേവന്‍ നായരും,തിരുവന്തപുരം വിജെടി ഹാളില്‍ കൈരളി ചാനല്‍ സംഘടിപ്പിച്ച പരിപാടികളില്‍ അടൂര്‍ ഗോപാല കൃഷ്ണനും പ്രധാന കാര്‍മ്മികത്വം വഹിച്ചു. മലയാള മനോരമയുടെ എല്ലാ യുണിറ്റുകളിലും നടന്ന ചടങ്ങുകളില്‍ സാഹിത്യ നായകന്മാരും പ്രമുഖ വ്യക്തികളും ഗുരുക്കന്മാരായി.കണ്ണൂര്‍ മനോരമയില്‍ കഥാകൃത്ത് ടി.പദ്മനാഭന്‍ നേതൃത്വം നല്കി.കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലും,ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, ഗുരുവായൂര്‍,ചോറ്റാനിക്കര തുടങ്ങിയ കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിലും നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു