Thursday, September 14, 2017

ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും-പൂജാ വിധികളും കാര്യ പരിപാടികളും


ഭക്ത ജനങ്ങളെ ..!!!
ചെന്നിത്തല കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാശ്രീസരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്) ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും

2017 ഒക്ടോബർ 30 മുതൽ നവംബർ 02 വരെ താഴെ കൊടുത്തിരിക്കുന്ന പ്രകാരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്‌കാരം അറിയിക്കുന്നു. 

കാര്യപരിപാടി

ഒന്നാംദിവസം (30102017)
രാവിലെ : ഗണപതിഹോമം, സുകൃതഹോമം, ഗോദോഹനം
വൈകിട്ട് : ഭഗവതിസേവ,പരദേവതാപൂജ, മഹാസുദർശനഹോമം, ആവാഹനം.


രണ്ടാം ദിവസം (31102017)
രാവിലെ : ഗണപതിഹോമം,  ഗോദോഹനം ,തിലഹവനം, വിഷ്ണുപൂജ.
വൈകിട്ട് : ഗണപതി പൂജ, പ്രാസാദശുദ്ധി,ഭഗവതിസേവ, കൂപ ശുദ്ധി,ഖനനാദി, പുതിയ വിഗ്രഹ ജലാധി വാസം.

മൂന്നാംദിവസം (01112017)
രാവിലെ : ഗണപതിഹോമം, വിഗ്രഹ ജലോദ്ധിരണം,നേത്രോന്മീചനം, ഗോദോഹനം,അനുജ്ഞാകലശം,തിലഹവനം, സായൂജ്യ പൂജ, അത്ഭുതശാന്തിഹോമം, ദഹനപ്രായശ്ചിത്തം, കലശം

വൈകിട്ട്: ഭഗവതിസേവ, അഷ്ടബന്ധ കലാശ പൂജ ,അഷ്ടബന്ധകലശ പൂജകൾ,  അധിവാസഹോമം, കലശധ്യാനാധിവാസം

നാലാംദിവസം (02112017)
രാവിലെ : അധിവാസവിടർത്തൽ, കലശത്തിൽ ഉഷപൂജ, യോഗീശ്വര പ്രതിഷ്ഠ, അഷ്ടബന്ധലേപനം, കലശാലങ്കാര പ്രദക്ഷിണം, കലശാഭിഷേകം, ഉച്ചപൂജ, ആരതി.