Saturday, October 22, 2016

മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്‌ഞം നവരാത്രി.

സരസ്വതി നമസ്തുഭ്യം
വരദേ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ 
ശരദ് ഋതു ആശ്വിനി മാസത്തിലെ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു പോലെ ആരാധ്യദേവതയാണ് സരസ്വതി ദേവി.
മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. സര്‍വ്വായുധധാരിയായ ദേവിയെ നവരാത്രി ഒന്നിച്ചുള്ള ജീവിത യാത്രയില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്.
ദുര്‍ഗ്ഗാഷ്ടമിനാളില്‍ പടിഞ്ഞാറു അഭിമുഖമായി പീഠത്തില്‍ പൂജയ്ക്ക് വെക്കുന്നത് . മധ്യത്തില്‍ സരസ്വതിയേയും വടക്ക് ഗണപതിയേയും തെക്കു ഭാഗത്ത്‌ ദക്ഷിണാമൂര്‍ത്തിയേയും ആവാഹിച്ചാണ് പൂജിക്കുന്നത്. പൂജയെടുപ്പ് വിജയദശമി ദിവസമാകുന്നു. സൂര്യോദയാനന്തരം ആറു നാഴിക മാത്രമേ ദശമിയുണ്ടെങ്കില്‍ അതു കഴിയുന്നതിനു മുമ്പ് തന്നെ പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടതാണ് . പുസ്തകങ്ങള്‍ മാത്രമല്ല പണിയായുധങ്ങളും വാദ്യോപകരണങ്ങളും പൂജിക്കുന്ന സമ്പ്രദായം കേരളത്തില്‍ പല ഭാഗത്തും ഉണ്ട് .
ആദ്യമായി ഒരു ബാലനോ ബാലികക്കോ വിദ്യാരംഭം നടത്തേണ്ടത് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ്. നാലാം വയസ്സില്‍ പാടില്ല . ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. പിതാവോ ഗുരുക്കന്മാരോ കുട്ടിയെ മടിയിലിരുത്തിയാണ് വിദ്യാരംഭം നടത്തുന്നത്. കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ചും ചില സമുദായങ്ങളില്‍ വിദ്യാരംഭം നടത്തുന്നുണ്ട് . വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ല ഒരു ശുഭദിനമാണ് വിജയദശമി ദിനം. വിജയദശമിയുടെ അടുത്ത ദിവസവും അതുപോലെ സാദ്ധ്യായം ചെയ്യണം. ദ്വിതീയ ദിവസം തുടങ്ങിവെച്ച വിദ്യ മുടക്കരുതെന്നാണ്.
ജീവിത യാത്രയില്‍ ശത്രുസംഹാരിണിയായ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കൊണ്ട് തമോ ഗുണങ്ങളെ അഥവാ തടസ്സങ്ങളെ തരണം ചെയ്ത് മഹാലക്ഷ്മിയുടെ കൃപയാല്‍ രജോഗുണം അഥവാ ഐശ്വര്യം സമ്പാദിച്ച് സത്വഗുണത്തിലെത്തി ജീവിത വിജയംവരിക്കുക എന്ന ആശയമാണ് ഈ അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളിലെ ആരാധനാരീതിയില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. വിത്തവും വിദ്യയും ശാന്തിയും ആ പരബ്രഹ്മരൂപിണി പ്രദാനം ചെയ്യുന്നു. ദേവിയെ ഉപാസിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒന്നാമതായി ആത്മജ്ഞാനം, രണ്ടാമത് സമ്പദ് സമൃദ്ധിയും മറ്റു ഭൗതിക സുഖങ്ങളും മൂന്നാമതായി ശത്രു നാശവുമാകുന്നു. ദേവി അഷ്ടശ്വൈര്യദായിനിയാണ്. ആയിരം അശ്വമേധയാഗത്തിന്റെ പുണ്യമാണ് നവരാത്രിയിലെ നവാക്ഷരീ മന്ത്രജപമായ ഓം സരസ്വതയൈ നമ കൊണ്ട് സിദ്ധിക്കുന്നത്. ഭക്തരുടെ ഭാവത്തിനനുസരിച്ച് ഭക്തിയോ ഭുക്തിയോ മുക്തിയോ ദേവി പ്രസാദമായി നല്കുന്നു.
വിജയദശമി ദിവസം എല്ലാവരിലും ഉള്ള വിദ്യ, ജ്ഞാനം എന്നിവ നല്ലരീതിയില്‍ സദ് രൂപത്തില്‍ പ്രകാശിക്കട്ടെ .

Friday, October 21, 2016

അറിവിന്റെ വെളിച്ചം തേടി കുരുന്നുകൾ ഹരിശ്രീ കുറിച്ചു

അറിവിന്റെ വെളിച്ചം തേടി  നിരവധി കുരുന്നുകൾ  മഴപ്പഴഞ്ഞി ശ്രീ ഭദ്രാ സരസ്വതി ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചു.
മേൽശാന്തി വേണുഗോപാൽ നമ്പൂതിരി കുഞ്ഞുങ്ങളെ തളികയിൽ നിറച്ച അരിമണികളിൽ ഹരിശ്രീ കുറിപ്പിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകളിൽ പങ്കെടുത്ത്‌ സരസ്വതി ദേവിയുടെ അനുഗ്രഹം നേടുന്നതിനുമായ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഭക്തജനങ്ങൾ എത്തിയിരുന്നു. വിദ്യാദേവതയായ സരസ്വതീദേവിയുടെ പ്രതിഷ്ഠയുള്ള ചെന്നിത്തലയിലെ ഏക ക്ഷേത്രമാണു കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ – സരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്). കാരാഴ്മ ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗ ത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീഭദ്രയും സരസ്വതി ദേവിയുമാണ്.
കാരാഴ്മ ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീഭദ്രയും സരസ്വതി ദേവിയുമാണ്. രക്ഷസ്, നാഗരാജാവ്, നാഗയക്ഷി, മലമൂർത്തി, യോഗീശ്വരൻ എന്നീ ഉപദേവതകളുമുണ്ട്. കുംഭമാസത്തിലെ അശ്വതി നാളിൽ പ്രതിഷ്ഠാവാർഷികവും ഇടവമാസത്തിലെ ചോതിനാളിൽ പുനഃപ്രതിഷ്ഠാ വാർഷികവും കൊണ്ടാടുന്ന ക്ഷേത്രത്തിൽ മാസപൂജാ സമ്പ്രദായമാണു നിലവിലുള്ളത്.
ചിങ്ങത്തിലെ ഉത്രാടനാളിൽ രാത്രി ഗുരുതിയും ഉണ്ട്. അടിമുറ്റത്തുമഠം ബ്രഹ്മശ്രീ എ.ബി. ശ്രീകുമാര്‍ ഭട്ടതിരിയാണു ക്ഷേത്ര തന്ത്രി. വേണു നമ്പൂതിരി മേൽശാന്തിയും.

അറിവിന്റെ വെളിച്ചം തേടി കുരുന്നുകൾ ഹരിശ്രീ കുറിച്ചു

അറിവിന്റെ വെളിച്ചം തേടി  നിരവധി കുരുന്നുകൾ  മഴപ്പഴഞ്ഞി ശ്രീ ഭദ്രാ സരസ്വതി ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ച്. മേൽശാന്തി വേണുഗോപാൽ നമ്പൂതിരി കുഞ്ഞുങ്ങളെ തളികയിൽ നിറച്ച അരിമണികളിൽ ഹരിശ്രീ കുറിപ്പിച്ചു. 


ചെന്നിത്തലയിലെ ഏക സരസ്വതി ദേവീക്ഷേത്രം,,, മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ സരസ്വതി ക്ഷേത്രം, കാരാഴ്മ.

 വിദ്യാദേവതയായ സരസ്വതീദേവിയുടെ പ്രതിഷ്ഠയുള്ള ചെന്നിത്തലയിലെ ഏക ക്ഷേത്രമാണു കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ – സരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്). കാരാഴ്മ ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീഭദ്രയും സരസ്വതി ദേവിയുമാണ്. രക്ഷസ്, നാഗരാജാവ്, നാഗയക്ഷി, മലമൂർത്തി, യോഗീശ്വരൻ എന്നീ ഉപദേവതകളുമുണ്ട്. കുംഭമാസത്തിലെ അശ്വതി നാളിൽ പ്രതിഷ്ഠാവാർഷികവും ഇടവമാസത്തിലെ ചോതിനാളിൽ പുനഃപ്രതിഷ്ഠാ വാർഷികവും കൊണ്ടാടുന്ന ക്ഷേത്രത്തിൽ മാസപൂജാ സമ്പ്രദായമാണു നിലവിലുള്ളത്. 
ചിങ്ങത്തിലെ ഉത്രാടനാളിൽ രാത്രി ഗുരുതിയും ഉണ്ട്. അടിമുറ്റത്തുമഠം ബ്രഹ്മശ്രീ എ.ബി. ശ്രീകുമാര്‍ ഭട്ടതിരിയാണു ക്ഷേത്ര തന്ത്രി. വേണു നമ്പൂതിരി മേൽശാന്തിയും.
നവരാത്രി ഉത്സവം ∙
ദുർഗാഷ്ടമി മുതൽ വിജയദശമി വരെയുള്ള ദിവസങ്ങളിലാണു നവരാത്രി ഉത്സവം നടക്കുക. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു നൂറുകണക്കിനു പേർ വാണീദേവിയുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. തട്ടാരമ്പലം ക്ഷേത്രം കഴിഞ്ഞാൽ മേഖലയിൽ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ മറ്റു സരസ്വതിദേവീ ക്ഷേത്രങ്ങൾ ഇല്ലെന്നതിനാൽ ഈ സമയത്ത് അഭൂതപൂർവമായ തിരക്കാണു ക്ഷേത്രത്തിൽ അനുഭവപ്പെടുക. സരസ്വതി ദേവിയുടെ തിരുനടയിൽ കുട്ടികളെ എഴുത്തിനിരുത്താനും ഭക്തരെത്തുന്നു.


ഇക്കൊല്ലത്തെ നവരാത്രി ഉത്സവം ഒക്ടോബ്ര‍ 09,10,11 തീയതികളിൽ നടക്കും. ഒൻപതിനു വൈകിട്ട് പൂജവയ്പ്, 11 ന് രാവിലെ 6.30 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. ദിവസവും വിശേഷാൽ പൂജകൾ, വഴിപാടുകള്‍, സാരസ്വതാർച്ചന എന്നിവയുണ്ട്. Ph:9447547599.

> പ്രധാന വഴിപാടുകൾ: ശ്രീഭദ്രയ്ക്ക് കടുംപായസം, ശ്രീസരസ്വതീദേവിയ്ക്ക് സാരസ്വത പുഷ്പാഞ്ജലി, തൃമധുരം.
∙ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴി:
കായംകുളം– തിരുവല്ല സംസ്ഥാന പാതയിൽ ചെന്നിത്തല കാരാഴ്മ ജംക്‌ഷനിൽ, കാരാഴ്മ ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്കുള്ള വഴിയരികിലാണു ക്ഷേത്രം.