മഴപ്പഴഞ്ഞിയിൽ ഭദ്രാ –സരസ്വതി ക്ഷേത്രത്തിൽ കാരാഴ്മ ഭഗവതിക്കു സ്വീകരണവും നിറപറ സമർപ്പണവും 14 ന് (ഞായർ) രാവിലെ എട്ടിനു നടക്കും. താലപ്പൊലിയുടെ അകമ്പടിയോടെ ഭഗവതിയെ സ്വീകരിക്കണം. തുടർന്നു നിറപറ സമർപ്പിക്കുകയും ചെയ്യും. ചടങ്ങില്‍ എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു. താലപ്പൊലി എടുക്കാൻ കഴിയുന്നവർ താലവുമായി എട്ടിനു തന്നെ ക്ഷേത്രത്തിലെത്തണം.സ്വീകരണത്തിനു ശേഷം ദേവപ്രശ്നപരിഹാരക്രിയകളും പ്രതിഷ്ഠാ കർമങ്ങളും എന്നു നടത്തണം എന്നു തീരുമാനിക്കാനായി പൊതുയോഗവും ചേരും. യോഗത്തിലും എല്ലാവരുടെയും സാന്നിധ്യമുണ്ടാകണം.
കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9847355180, 9847373135 .
No comments:
Post a Comment