Thursday, July 27, 2017

ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും-പൂജാ വിധികളും കാര്യ പരിപാടികളും

ഭക്ത ജനങ്ങളെ ..!!!
ചെന്നിത്തല കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ–ശ്രീസരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്) ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും
2017 ഒക്ടോബർ 26 മുതൽ നവംബർ 02 വരെ താഴെ കൊടുത്തിരിക്കുന്ന പ്രകാരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസ്‌കാരം അറിയിക്കുന്നു. 

കാര്യപരിപാടി

ഒന്നാംദിവസം (26–10–2017)
രാവിലെ : ഗണപതിഹോമം
വൈകിട്ട് : ഭഗവതിസേവ.

രണ്ടാം ദിവസം (27–10–2017)
രാവിലെ : ഗണപതിഹോമം, കൂട്ടുമൃത്യുഞ്ജയഹോമം
വൈകിട്ട് : ഭഗവതിസേവ.

മൂന്നാംദിവസം (28–10–2017)
രാവിലെ : ഗണപതിഹോമം, സുകൃതഹോമം.
വൈകിട്ട്: ഭഗവതിസേവ, പരദേവതാപൂജ, മഹാസുദർശനഹോമം, ആവാഹനം.

നാലാംദിവസം (29–10–2017)
രാവിലെ : ഗണപതിഹോമം, തിലഹവനം, വിഷ്ണുപൂജ.

അഞ്ചാംദിവസം (30–10–2017)
രാവിലെ : ഗണപതിഹോമം, നാമത്രയഹോമം, തിലഹവനം, സായൂജ്യപൂജ (ദ്വാദശം), കാലുകഴുകിച്ചൂട്ട്.
വൈകിട്ട്: ഗണപതിപൂജ, പ്രാസാദശുദ്ധി, കൂപശുദ്ധി, ഖനനാദി, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം.

ആറാംദിവസം (31–10–2017)
രാവിലെ : ഗണപതിഹോമം, അനുജ്ഞാകലശം, അത്ഭുതശാന്തിഹോമം, ദഹനപ്രായശ്ചിത്തം, കലശം, ചതു:ശുദ്ധി, ഉച്ചപൂജ.

ഏഴാം ദിവസം (01–11–2017)
രാവിലെ : നാളശോധനം, തത്വഹോമം, തത്വകലശം, മരപ്പാണി, കലശാഭിഷേകം, ഉച്ചപൂജ.
വൈകിട്ട്: അഷ്ടബന്ധകലശ പൂജകൾ, പുതിയ വിഗ്രഹ ശയ്യാപൂജ, അധിവാസഹോമം, കലശധ്യാനാധിവാസം.

എട്ടാംദിവസം (02–11–2017) പ്രധാനദിവസം .
രാവിലെ: അധിവാസവിടർത്തൽ, ശയ്യോദ്ധാരണം, കലശത്തിൽ ഉഷപൂജ, മുഹൂർത്തപ്രായശ്ചിത്തങ്ങൾ, അഷ്ടബന്ധലേപനം, കലശാലങ്കാര പ്രദക്ഷിണം, കലശാഭിഷേകം, ഉച്ചപൂജ, ആരതി.


No comments: