Saturday, July 29, 2017

മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ–ശ്രീസരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്) ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധകലശവും 2017 ഒക്ടോബർ 30 മുതൽ നവംബർ 02 വരെ

പ്രിയ കുടുംബാംഗം....!!!,
നമ്മുടെ കുടുംബക്ഷേത്രത്തിൽ  2016 നവംബർ നാലിനു പ്രമുഖ ദൈവജ്ഞരായ എരുവ ശ്രീ.വി.സി. ശ്രീനിവാസൻപിള്ള, ശ്രീ. കെ.രവിക്കുട്ടൻ എന്നിവരുടെ കാര്‍മികത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളുടെ പരിഹാര ക്രിയകളും യോഗീശ്വരൻ, മലദൈവങ്ങൾ, വല്യച്ഛൻ എന്നിവരുടെ പ്രതിഷ്ഠാ കർമങ്ങളും അഷ്ടബന്ധകലശം, സർപ്പബലി എന്നിവയും തന്ത്രി അടിമുറ്റത്തുമഠം ബ്രഹ്മശ്രീ.എ.ബി.ശ്രീകുമാർ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ 2017 ഒക്ടോബർ 30 മുതൽ നവംബർ 03 വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.

ക്ഷേത്രത്തിന്റെ ചൈതന്യവർധനവിനും കുടുംബാംഗങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കുമായി നടത്തുന്ന പ്രസ്തുത ചടങ്ങുകളിൽ അങ്ങയുടെയും കുടുംബത്തിന്റെയും സഹായസാന്നിധ്യ സഹകരണങ്ങൾ ദേവീനാമത്തിൽ അഭ്യർഥിക്കുന്നു.ഒരു സെന്റ് ഭൂമി ക്ഷേത്രത്തിനു ഇഷ്ടദാനമായി ലഭിച്ചു. പുതുതായി ഓഫിസ് കെട്ടിടവും തിടപ്പള്ളി, ഓഫിസിനു മുന്നിൽ പന്തൽ എന്നിവയും സ്ഥാപിച്ചു.. ചുറ്റുമതിൽ നീളം കൂട്ടി നിർമിച്ചു. നടുമുറ്റം ടൈലുകൾ പാകി. യോഗീശ്വരൻ, മലദൈവങ്ങൾ, വല്യച്ഛന്‍ എന്നിവർക്കായി പുതിയ കുര്യാലകൾ പണിതു.

പരിഹാരക്രിയകൾ, പൂജ, അഷ്ടബന്ധകലശം, സർപ്പബലി, പ്രതിഷ്ഠാ ചടങ്ങുകൾ, പെയിന്റിങ് ജോലികൾ, പുതിയ മണി വാങ്ങൽ തുടങ്ങിയ കാര്യങ്ങൾ വിധിയാം വണ്ണം നടത്തണം.

ആയതിനാൽ അങ്ങയുടെയും കുടുംബത്തിന്റെയും ഉദാരമായ സംഭാവന നല്‍കി ദേവിയുടെ അനുഗ്രഹം നേടണമെന്ന് അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് അനീഷ് വി.കുറുപ്പ് (+91 98 47 37 31 35) ഗോപകുമാർ ജി (+91 97 44 08 03 77)  എന്നിവരുമായി ബന്ധപ്പെടാം

No comments: